Send one "hi" chat with our robot

Empty.. Shop now.

ഡ്രൈ ക്ലീനിങ്: വസ്ത്രങ്ങളിലെ കറകളും മായാത്ത അടയാളങ്ങളും ഇല്ലാതാക്കാം

ലോണ്ടറി സര്‍വീസിനോടൊപ്പംതന്നെ പണ്ടുകാലം മുതലേ തുടര്‍ന്ന് വരുന്ന ഒന്നാണ് ഡ്രൈ ക്ലീനിങ്് സര്‍വീസ്. സ്ത്രീപുരുഷ ഭേദമെന്യേ ആര്‍ക്കും എപ്പോള്‍ വേണമേലും സ്വന്തം വസ്ത്രങ്ങളില്‍ കറ പുരണ്ടേക്കാം. എന്നിരുന്നാലും ചില പ്രത്യേക ജോലികള്‍ ചെയ്യുന്നവക്ക് അവരുടെ വസ്ത്രങ്ങളില്‍ കറ പുരളാന്‍ സാധ്യതയുണ്ട്. എന്തായാലും വസ്ത്രങ്ങളിലെ കറ അഥവാ മാഞ്ഞുപോകാത്ത അടയാളങ്ങള്‍ ഇല്ലാതാക്കാന്‍ ഡ്രൈ ക്ലീനിങ്് അല്ലാതെ മറ്റൂ മാര്‍ഗമില്ല. എന്താ ഡ്രൈ ക്ലീനിങ് സര്‍വീസ് എന്നറിയാനുള്ള താല്പര്യം സ്വാഭാവികമാണ് . വസ്ത്രങ്ങളില്‍ ഡിറ്റര്‍ജന്റ് ഉപയോഗിച്ചു കഴുകി എത്ര ശ്രമിച്ചാലും പോകാത്ത കറകള്‍, മറ്റു കറകള്‍ (ഗ്രീസ്, ഓയില്‍, ആഹാരാവശിഷ്ടങ്ങള്‍ വഴിയും. മറ്റുവീധത്തിലും) എന്നിവകളെ ചില ദ്രാവകങ്ങള്‍ ഉപയോഗിച്ചു നിശ്ശേഷം ഇല്ലാതാക്കി. വസ്ത്രങ്ങള്‍ ഉണക്കി ഇസ്തിരിയിട്ട് കൊടുക്കുന്ന ബിസിനസ്സാണ് ഡ്രൈ ക്ലീനിങ്് സര്‍വീസ്. ചില രാസ വസ്തുക്കള്‍ ലയിപ്പിച്ച ലായനി കൊണ്ടും ഡ്രൈ ക്ലീനിങ് ചെയ്യാറുണ്ട്. സര്‍വ സാധാരണ ഡ്രൈ ക്ലീനിങ് എന്ന് പറയാറുണ്ടെങ്കിലും ഡ്രൈ ക്ലീനിങ് ഒരു ഡ്രൈ പ്രോസസ് അല്ല. എത്ര ശ്രമിച്ചാലും പോകാത്ത ഇരുമ്പ്, തുരുമ്പു കറകള്‍, മറ്റു കറകള്‍ ഗ്രീസ്, ഓയില്‍, ആഹാരാവശിഷ്ടങ്ങള്‍ വഴിയും, മറ്റുവിധത്തിലും) എന്നിവയാല്‍ മോശമായ വസ്ത്രങ്ങള്‍ ഒരുതരം ദ്രാവക ലായനിയില്‍ മുക്കിവച്ചശേഷമാണ് ഡ്രൈ ക്ലീനിങ് ചെയ്യുന്നത്. ടെട്രാക്ലോറോ സിന്‍ അഥവാ പെര്‍ക്ക് എന്നാണ് പൊതുവേ ഡ്രൈ ക്ലീനിങ് ദ്രാവക ലായനി പറയുന്നത്. ഡ്രൈ ക്ലീനിങ് സര്‍വീസിന്റെ സാധ്യതകളെക്കുറിച്ച് പറഞ്ഞാല്‍ മനുഷ്യര്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുന്ന ഏല്ലാ കാലത്തും സാധ്യതയുണ്ടന്നു വേണം പറയാന്‍. ഏതെല്ലാം മേഖലകളിലാണോ ലോണ്ടറി സര്‍വിസ് വേണ്ടിവരുന്നത് അവിടെയെല്ലാംതന്നെ ഡ്രൈ ക്ലീനിങ് ബിസിനസ്സിനും സാധ്യതയുണ്ട്.

Comments

post a comment

OUR CLIENTS