Send one "hi" chat with our robot

Empty.. Shop now.

തുണിയലക്കിന്റെ നൂതന ശൈലിയും വരുമാനമാര്‍ഗവും

പരമ്പരാഗതമായി നിലനിന്നിരുന്ന വസ്ത്രങ്ങള്‍ കഴുകിവൃത്തിയാക്കുന്ന സമ്പ്രദായം അല്ലെങ്കില്‍ നടന്‍ ഭാഷയില്‍ പറഞ്ഞാല്‍ തുണിയലക്ക് പുതിയരീതിയിലേക്കു മാറി. പുഴകളിലും കുളങ്ങളിലും അലക്കുസോപ്പ് തേച്ചുരച്ചു കല്പടവിലും കരിങ്കല്ലിലും തുണിയലക്കുന്നതും തുണി കുത്തിതിരുമുന്നതും നാട്ടിന്‍പുറങ്ങളിലെ സ്ഥിരം കാഴ്ചയായിരുന്നു. വീടുകളിലാണെങ്കില്‍ പറമ്പിലെ ഒരു കോണില്‍ ഒരു അലക്കുകല്ലു കാണും. കുടുംബാംഗങ്ങളുടെ മുഷിഞ്ഞു നാറിയ തുണികളെല്ലാം കഴുകി വെളുപ്പിക്കുന്നത് ഇത്തരം കല്ലുകളിലായിരുന്നു. അതിനു മാറ്റം വന്നു. തുണി അലക്കുന്നതും കുത്തിതിരുമുന്നതുമെല്ലാം വീട്ടിലെ കുളിമുറിയിലായി തീര്‍ന്നു.   ഒരു ബക്കറ്റു വെള്ളത്തില്‍ സോപ്പ്പൊടിയിട്ടു ഏതാനും സമയത്തിന് ശേഷം ബക്കറ്റില്‍ നിന്നും പുറത്തെടുത്തു തല്ലിയലക്കുകയോ കുത്തിതിരുമുകയോ ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. പിന്നീടോ കാലം മാറി. കഥ മാറിയതുപോലെ തുണിയലക്ക്പ്രക്രിയ അല്പം കൂടി മോഡേണ്‍ ആയി. വീടുകളിലെ തുണിയലക്കെല്ലാം വാഷിംഗ് മെഷീന്‍ ഏറ്റെടുത്തു. സമ്പന്നരുടെ വീട്ടില്‍ മാത്രമല്ല ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും വീടുകളില്‍ വാഷിംഗ് മെഷീന്‍ സ്ഥാനം നേടി. വീട്ടമ്മമാരുടെ പൊങ്ങച്ച ലിസ്റ്റില്‍ വാഷിംഗ് മെഷീനും ഉള്‍പ്പെട്ടു. ഏതൊരു സമകാലീന യാഥാര്‍ത്യമാണ്. തീര്‍ന്നില്ല വാഷിംഗ് മെഷീന്‍ പുരാണം.  മനുഷ്യജീവിതം കൂടുതല്‍ യാന്ത്രികമായി. എപ്പോഴും തിരക്ക്. ആര്‍ക്കും ഒന്നിനും സമയമില്ല.ഭാര്യക്കും ഭര്‍ത്താവിനും ഭാര്യക്കും ഉദ്യോഗം. പല കരണങ്ങള്‍ക്കൊണ്ടു വീട്ടിലെ വാഷിംഗ് മെഷീന്‍ ഉപയോഗത്തോട് വീട്ടമ്മമാര്‍ അപ്രിയം കാണിച്ചുതുടങ്ങി. വിദേശ സ്വാധീനവും ഫ്‌ലാറ്റ് റെസിഡന്‍ഷ്യല്‍ അപാര്‍ട്‌മെന്റ് ജീവിത ശൈലിയും പുതിയമാറ്റങ്ങള്‍ക്കു വഴിതെളിച്ചു. ക്രമേണ ഇന്ത്യയും ഏറ്റവും പുതിയ ലൗണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസിനെ ഹൃദയപൂര്‍വം സ്വീകരിച്ചു.  ലൗണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ് ഇന്ന് ഇന്ത്യ ഉള്‍പ്പടെ ലോകത്തെല്ലായിടത്തും ഏറ്റവും ശോഭനമായ വരുമാന സാധ്യതയുള്ള ബിസിനസ്സാണ്. വസ്ത്രങ്ങള്‍ കഴുകിവൃത്തിയാക്കല്‍ അഥവാ തുണിയലക്ക് എന്ന പ്രക്രിയയെ ലൗണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ് കൂടുതല്‍ പ്രൊഫഷണലാക്കി.മാന്യമായ ബിസിനസ് എന്നതിലുപരി ഭേദപ്പെട്ട വരുമാനം ഉറപ്പാക്കുന്ന  ലൗണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ് കേരളത്തിലെ വീട്ടമ്മമാര്‍ക്കും യുവതി യുവാക്കള്‍ക്കും ഏറെ പ്രതീക്ഷ നല്‍കുന്നു. കേരളത്തില്‍ കൊച്ചി ഉള്‍പ്പടെ എല്ലാ നഗരങ്ങളിലും ലൗണ്ടറി ആന്‍ഡ് ഡ്രൈ ക്ലീനിങ് ബിസിനസ് ജൈത്രയാത്ര തുടങ്ങിക്കഴിഞ്ഞു 

Comments

post a comment

OUR CLIENTS